ഗോപാലകൃഷ്ണനില്‍ നിന്നും മഞ്ജു സ്വതന്ത്രയാകുന്നു

single-img
21 January 2014

Manjuപിറകിലുണ്ടായിരുന്ന ഗോപാലകൃഷ്ണനില്‍ നിന്നും മഞ്ജു സ്വതന്ത്രയാകുന്നു. പ്രശസ്ത നടന്‍ ഗോപാലകൃഷ്ണനുമായി വേര്‍പിരിഞ്ഞുകഴിയുന്ന മഞ്ജു സ്വന്തം പേരില്‍നിന്നു ഗോപാലകൃഷ്ണനെന്ന പേര് ഒഴിവാക്കുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ മഞ്ജു വാര്യര്‍ തന്റെ പാസ്‌പോര്‍ട്ടിലെ മഞ്ജു ഗോപാലകൃഷ്ണനെന്ന പേരിലെ ഗോപാലകൃഷ്ണന്‍ ഒഴിവാക്കുന്നു. ഇനി ഈ ഗോപാലകൃഷ്ണന്‍ ആരാണെന്നോര്‍ത്ത് തലപുകയ്ക്കണ്ട. അതു നമ്മുടെ സ്വന്തം ദിലീപ് തന്നെ. ദിലീപിന്റെ യഥാര്‍ത്ഥ പേരാണ് ഗോപാലകൃഷ്ണന്‍. മഞ്ജു ഗോപാലകൃഷ്ണനില്‍ നിന്നും മഞ്ജുവാര്യരിലേക്കുള്ള മടങ്ങുകയാണ് താരം.

അതിന്റെ മുന്നോടിയായി പാസ്‌പോര്‍ട്ടിലെ പേരും വിലാസവും തിരുത്തുന്നതിനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മഞ്ജു പേരും വിലാസവും മാറുന്നതിനുള്ള പരസ്യം നല്‍കി.

മഞ്ജു ഗോപാലകൃഷ്ണന്‍ എന്ന കെ. 2256832 നമ്പരുള്ള പാസ്‌പോര്‍ട്ട് മഞ്ജുവാര്യര്‍ എന്ന പഴയ പേരിലേക്കാണു മാറ്റുന്നത്. തന്റെ സ്വന്തം ഭവനമായ തൃശൂര്‍ ജില്ലയിലെ പുള്ളിലെ വസതിയായിരിക്കും പുതിയ വിലാസം. നേരത്തെ ദിലീപിന്റെ വസതിയായിരുന്നു വിലാസമായി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍മാസം മുതല്‍ അച്ഛന്‍ താമസിക്കുന്നത്.