സ്വകാര്യ സര്‍വകലാശാലകള്‍ പരിഗണനയിലില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്

single-img
21 January 2014

abdurabb1കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും ഇതുവരെ ഒരു കോളജിനും സംസ്ഥാനത്ത് സ്വയംഭരണാവകാശം നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സ്വയംഭരണാവകാശം എന്നതുകൊണ്ട് അക്കാഡമിക് സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ യുജിസിക്കും സര്‍വകലാശാലകള്‍ക്കും കോളജുകളുടെയുംമേലുള്ള നിയന്ത്രണം നഷ്ടമാകില്ല. എന്നാല്‍, എപിഎല്‍ വിഭാഗക്കാരുടെ ഫീസില്‍ വര്‍ധനവുണ്ടാകും. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും പരീക്ഷ നടത്തിപ്പിനും സിലബസ് പരിഷ്‌കരണത്തിനും കോളജുകള്‍ക്ക് അധികാരമുണ്ടായിരിക്കും. രണ്ടു സര്‍ക്കാര്‍ കോളജുകള്‍ക്കും 11 എയ്ഡഡ് കോളജുകള്‍ക്കും സ്വയംഭരണാവകാശം നല്‍കുന്നതിനുള്ള ശിപാര്‍ശ യുജിസിക്കു സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട സര്‍വകലാശാലകളോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.