ആം ആദ്മി സമരത്തിനെതിരെ പ്രകടനം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

single-img
21 January 2014

kejriwal1ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന സമരത്തിനെതിരെ പ്രകടനം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു . ബിജെപി നേതാവ് വിജയ് ഗോയൽ അടക്കമുള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.

ഇതിനിടെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന സമരത്തിനെതിരെ മുന്‍ അണ്ണാ ഹസാരെ സംഘാംഗം സന്തോഷ്‌ ഹെഗ്ടെ രംഗത്തെത്തി.ഡല്‍ഹിയില്‍ നടക്കുന്നത് ശരിയോ നിയമപരമോ ആണെന്ന് തനിക്കു തോന്നുന്നില്ലെന്നും ആത്യന്തികമായി ഇരകളാക്കപ്പെടുന്നത് ഡല്‍ഹിയിലെ ജനങ്ങള്‍ ആണെന്നും ഹെഗ്ടെ കുറ്റപ്പെടുത്തി.