താനൊരു അരാജക വാദി തന്നെ എന്ന് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം

single-img
20 January 2014

താന്‍ ഒരു അരാജകവാദിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആണ് ഇത്തരത്തില്‍ ഗുരുതരമായ ഒരു പ്രസ്താവന ധൈര്യസമേതം നടത്തിയിരിക്കുന്നത്.നഗരത്തില്‍ താന്‍ നടത്തുന്ന പത്തു ദിവസത്തെ ധര്‍ണ്ണയില്‍ അണിചേരാനും കേജ്രിവാള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഡല്‍ഹി നിയമമന്ത്രിയുടെ ഉത്തരവ് അനുസരിക്കാതെ ഇരുന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്യണം എന്ന ആവശ്യമുന്നയിച്ചാണ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ധര്‍ണ്ണ നടത്തുന്നത്. ഒരു കെട്ടിടത്തില്‍ വാറന്റ് ഇല്ലാതെ റെയ്ഡ് നടത്താന്‍ ഉള്ള ഡല്‍ഹി നിയമമന്ത്രിയുടെ ആവശ്യം നേരത്തെ പോലീസ് നിരാകരിച്ചിരുന്നു.