ആം ആദ്മി പാര്‍ട്ടിയുടെ കൊച്ചിയിലെ ഓഫീസിനു നേരെ യൂത്ത് കോണ്‍ഗ്രസ് കല്ലേറ്

single-img
20 January 2014

Untitled-eകൊച്ചിയിലെ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിനു നേരെ കല്ലേറ്. എഎപി നേതാവ് കുമാര്‍ വിശ്വാസ് മലയാളി നഴ്‌സുമാരെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗം കഴിഞ്ഞ ദിവസം മലയാളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിന്റെ പരാമർശനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ പ്രകടനത്തിലാണ് എംജി റോഡിലെ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിനു നേരെ കല്ലേറുണ്ടായത്.