കേരളത്തില്‍ ജനവരി 20 മുതല്‍ 22 വരെ നിര്‍മാണ ബന്ദ്

single-img
19 January 2014

bandhകേരളത്തില്‍ ജനവരി 20 മുതല്‍ 22 വരെ നിര്‍മാണ ബന്ദ് . നിര്‍മാണമേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷനാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നതെന്ന് കൂട്ടായ്മയുടെ കണ്‍വീനറായ ടി. പത്മജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ആര്‍ക്കിടെക്ടുമാരും ബില്‍ഡേഴ്‌സും മുതല്‍ നിര്‍മാണ തൊഴിലാളികളും ലോറി ഉടമകളും ക്വാറി ഉടമകളും പെയിന്‍റര്‍മാരുമെല്ലാം കൂട്ടായ്മയിലുണ്ട്.മൂന്നുദിവസവും കേരളത്തില്‍ നിര്‍മാണമേഖല സ്തംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.നിര്‍മാണമേഖലയെ വ്യവസായമായി പ്രഖ്യാപിച്ച് പ്രത്യേക വകുപ്പ് രൂപവത്കരിക്കുക, കേരള റിയല്‍ എസ്റ്റേറ്റ് ബില്‍ പിന്‍വലിക്കുക, അന്യസംസ്ഥാന തൊഴിലാളി ഏജന്‍റുമാരെ ഒഴിവാക്കുക, മണല്‍ക്ഷാമം പരിഹരിക്കുക എന്നിവയും ഭാരവാഹികള്‍ ഉന്നയിച്ചു.