സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍ : ശരീരത്തില്‍ ക്ഷതങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്

single-img
18 January 2014

സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍ . മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ശരീരത്തില്‍ ക്ഷതങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട് . എന്നാല്‍ ഈ ക്ഷതങ്ങള്‍ ആണോ മരണകാരണം എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്ന് പോസ്റ്റ്‌ മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ എയിംസ് ആശുപത്രിയിലെ ഡോ : സുനില്‍ ഗുപ്ത പറഞ്ഞു  .

ഇതിനെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താന്‍ പോലീസ്  തയ്യാറായില്ല.കൂടുതല്‍ പരിശോധന ആവശ്യമാണ്‌.അന്തിമ റിപ്പോര്‍ട്ട് പുറത്തുവരാന്‍ രണ്ടു ദിവസമെടുക്കും.പോസ്റ്റ്മോര്‌ട്ടം നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു.

അതേസമയം സുനന്ദയുടെ ഐ പാഡും ഐ ഫോണും പോലീസ് പരിശോധിച്ച് വരുന്നു. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.ഹോട്ടല്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുന്നു. മൃതദേഹം ശശി തരൂരിന്റെ വസതിയിലേയ്ക്ക്‌ കൊണ്ട് പോയി.സംസ്കാരം ലോധി റോഡ്‌ ശ്മശാനത്തില്‍ വൈകുന്നേരം 5:30 -നു നടക്കും.