നിയമമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണം : കേജ്രിവാള്‍

single-img
18 January 2014

ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ നിര്‍ദ്ദേശം അവഗണിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയോടു അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു .അല്ലാത്തപക്ഷം ഷിന്‍ഡേയുടെ വീടിനു മുന്നില്‍ തിങ്കളാഴ്ച മുതല്‍ ജനങ്ങളോടൊപ്പം പ്രക്ഷോഭം ആരംഭിക്കുമെന്നും കേജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി.

പോലീസിനെ ദല്‍ഹി സര്‍ക്കാരിന്റെ കീഴിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ ഒരു കെട്ടിടം റെയ്ഡ് ചെയ്യാന്‍ മന്ത്രി നല്‍കിയ നിര്‍ദ്ദേശം ആണ് പോലീസുകാര്‍ അവഗണിച്ചത്. എന്നാല്‍ മന്ത്രിയുടെ നടപടി സദാചാര പോലീസിംഗ് ആയിരുന്നു എന്നാരോപിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട വിദേശ വനിതകള്‍ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.