54-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ 9.30ന് പാലക്കാട് കൊടിയുയരും.
54-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ 9.30ന് പാലക്കാട് കൊടിയുയരും.ഞായറാഴ്ച രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. രണ്ടുമണിക്ക് സാംസ്കാരിക ഘോഷയാത്ര. വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാരംഭിച്ച് സ്റ്റേഡിയത്തിൽ സമാപിക്കും. നാലുമണിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ വിശിഷ്ടാതിഥിയായിരിക്കും.അതെ സമയം കലോത്സവ വിളംബര ജാഥയ്ക്കും ആവേശോജ്ജ്വല വരവേൽപ്പ് ലഭിച്ചു.ആറുമണിയോടെ ആകും മത്സരങ്ങൾ ആരംഭിക്കുന്നത് . ജില്ലാ മത്സരങ്ങളിൽ നിന്ന് ജയിച്ചുവന്ന 8185 മത്സരാർത്ഥികളും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ അനുവദിച്ച അപ്പീലുകളിലൂടെയെത്തിയ 687 പേരും മത്സരത്തിനെത്തും. കോടതി ഉത്തരവുമായി വേറെയും മത്സരാർത്ഥികൾ എത്താനുണ്ട്.എ ഗ്രേഡോടെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക് മെമന്റോയും സമ്മാനിക്കും.