മാധ്യമങ്ങള്‍ തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് തരൂരിന്റെ മകന് ,സുനന്ദയുടെ മരണം ഞെട്ടിക്കുന്നതെന്ന് പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍
17 January 2014
സുനന്ദയുടെ മരണം ഞെട്ടിക്കുന്നതെന്ന് തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍. ഇതോടൊപ്പം തന്നെ തരൂരിന്റെ മകന്റെ പ്രതികരണവും പുറത്ത് വന്നു. മാധ്യമങ്ങള്‍ തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് തരൂരിന്റെ മകന് അവെശ്യപെട്ടു . സ്വാഭാവിക മരണമാകാമെന്ന് തരൂരിന്റെ ഓഫീസ് അറിയിച്ചു . അതെ സമയം തന്നെ സുനന്ദ പുഷ്കറുടെ മരണം 8.30ഓടെയാണ് ഡോക്ടർമാർ സ്ഥിരീകരിച്ചു .സുനന്ദയുടേതായ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല ഇതുവരെ .വൈകിട്ട് മൂന്നുമണിയോടെ സുനന്ദയെ ഹോട്ടല്‍ ലോബിയില്‍ ജീവനക്കാര്‍ കണ്ടിരുന്നതായി റിപ്പോര്‍ട്ട് വന്നു.