ഹോട്ടല് ഭക്ഷണം ഇനി കൈ പൊള്ളിക്കും

single-img
17 January 2014

hotel imageപത്തനംതിട്ട:- ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിന്റ് വിലകൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചു. ഊണിന്‍ പത്തു രൂപ ഒറ്റയടിക്ക് കൂട്ടാനാണ്‍ തീരുമാനിച്ചിരിക്കുന്നത്. കറികള്‍ക്ക് അഞ്ചുരൂപ വീതം കൂട്ടി ,കടലക്കറിക്കും,കിഴങ്ങുകറിക്കും ഇനി 20 രൂപ വീതം നല്‍കണം. ദോശക്കും,ഇഡ്ഡലിക്കും,അപ്പത്തിനും ഒരു രൂപ വീതം കൂട്ടി 7 രൂപയാക്കി. പൊറാട്ടയ്ക്കും,ചാപ്പാത്തിക്കും ഒരു രൂപ കൂട്ടി ഇനിയും 8 രൂപ നല്‍കണം. ചായക്ക് 7 ല്‍ നിന്ന് 8 ആയും,കാപ്പിക്ക് 8 നിന്ന് 9 ആയും, കടുംകാപ്പിക്ക് 6 നിന്ന് 7 ആയും വര്‍ദ്ധിപ്പിച്ചു. മാംസാഹാരങ്ങള്‍ക്കും മീനിനും വിലകൂടും. ഇതിന്റ് പട്ടിക പ്ര്സിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ പൊതുജനം വിമര്‍ശിക്കുന്നത് ഹോട്ടലുകള്‍ പ്രസിദ്ധീകരിക്കുന്ന വിലയല്ല വാങ്ങുന്നത് എന്നാണ്‍.മിക്കയിടത്തും പ്രത്യേക വിലയാണ്‍ വാങ്ങുന്നതെന്ന് കളക്റ്ററിന്റ് പരിശോദ്ധനയില്‍ വന്നിരുന്നു,കാരണമായി പറഞ്ഞത് സ്പെഷലാണ്‍ എന്നാണ്‍. നിത്യോപയോഗ സാധനങ്ങള്‍, പാചകവാതകം എന്നിവയുടെ വിലകയറ്റം കൂലികൂടുതല്‍ എന്നിവയാണ്‍ കാരണമെന്ന് ഹോട്ടല്‍ അന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രസാദ് ആനന്തഭവന്‍,സെക്രട്ടറി കെ.എം കോശി എന്നിവര്‍ അറിയിച്ചു. ശബരിമലയിലെ സീസണ്‍ കഴിയുന്നതിനു മുമ്പ് വില കൂട്ടരുതെന്ന് ജില്ലാ ഭരണകൂടം ആവിശ്യപ്പെട്ടതുകൊണ്ടാണ്‍ ഇത് നേരത്തെ ചെയ്യാതിരുന്നത്, വിലകൂട്ടിയില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചുപ്പൂട്ടേണ്ട അവസ്ഥയിലാണെന്നും അവര്‍ അറിയിച്ചു.