ജയിലിലെ ഫേസ്ബുക്ക് ഉപയോഗം:പ്രതികളെ അറസ്റ്റ് ചെയ്യാൻ അനുമതി

single-img
16 January 2014

ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കോടതി അനുമതി. ആറ് പ്രതികളെ അറസ്റ്റു ചെയ്യാനാണ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. കൊടി സുനി ,കിര്‍മാണി മനോജ് , മുഹമ്മദ് ഷാഫി തുടങ്ങിയവരടക്കമുള്ള ആറു പ്രതികളെയും ഈ ഉത്തരവിന്‍ പ്രകാരം അറസ്റ്റ് ചെയ്യും . പൊലീസ് കോഴിക്കോട്ടെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയേക്കും .