രാഹുലിനെതിരേ കേസെടുക്കാത്ത പോലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍

single-img
15 January 2014

Rahulകോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിന് മുകളില്‍ കയറിയ സംഭവത്തില്‍ കേസെടുക്കാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയ എന്‍സിപി നേതാവ് മജീബ് റഹ്മാന്‍ മാവേലിക്കര കോടതിയില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മോട്ടോര്‍ വാഹന നിയമവും പോലീസ് നിയമവും ലംഘിച്ച രാഹുലിനെതിരേ പോലീസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. വിഷയത്തില്‍ കേരള കോണ്‍ഗ്രസ്-ലയന വിരുദ്ധ വിഭാഗം ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റിയനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ യുവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിലെ നൂറനാട്ട് രാഹുല്‍ ഗാന്ധി നിയമങ്ങള്‍ ലംഘിച്ച് പോലീസ് ജീപ്പിനു മുകളില്‍ കയറി യാത്ര ചെയ്ത സംഭവത്തിലാണ് പരാതി.