കെജ്രിവാള്‍ നുണയനെന്ന് ആം ആദ്മി എം . എല്‍ . എ വിനോദ് കുമാര്‍ ബിന്നി

single-img
15 January 2014

താന്‍ ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു kejrival-to-ruleഎന്ന കെജ്രിവാളിന്റെ ആരോപണം നുണയാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ എം എല്‍ എയും മുന്‍ കോണ്ഗ്രസ് പ്രവര്‍ത്തകനുമായ വിനോദ് കുമാര്‍ ബിന്നി. ആം ആദ്മി പാര്‍ട്ടിയിലെ ഉള്‍പ്പോര് ശക്തമാകുന്നതിന്റെ സൂചനകളാണ് ഇതോടെ പുറത്തു വരുന്നത്.

നേരത്തെ പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്നും അകലുന്നു എന്ന് വിനോദ് കുമാര്‍ ബിന്നി പറഞ്ഞിരുന്നു.വിനോദ്കുമാര്‍ ബിന്നി ലോകസഭാ സീറ്റ് ആവശ്യപ്പെട്ടെന്നും അത് ലഭിക്കാത്തതിലുള്ള നിരാശയാണെന്നുമാണ് കെജ്‌രിവാളിന്റെ മറുപടി .

വിനോദ്കുമാര്‍ ബിന്നി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് നിരാകരിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു.മന്ത്രിസ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിന്നി ലോകസഭാ സീറ്റില്‍ മത്സരിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് ലോകസഭാ ടിക്കറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.ഈ പ്രസ്താവനകള്‍ക്കെതിരെ ആണ് ഇപ്പോള്‍ വിനോദ്കുമാര്‍ ആഞ്ഞടിച്ചിരിക്കുന്നത്.