കൊച്ചിയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു

single-img
15 January 2014

hotelനഗരത്തിലെ നാല്‍പ്പതോളം ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഹോട്ട് വാട്ടര്‍’ എന്ന പേരിലാണ് റെയ്ഡ് നടത്തിയത്. മോശം സാഹചര്യങ്ങള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ഹോട്ടലുകള്‍ അടച്ചു പൂട്ടാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പുലര്‍ച്ചെ ആറോടെയാണ് അധികൃതര്‍ പരിശോധനയ്ക്ക് എത്തിയത്. വരും ദിവസങ്ങളില്‍ കാന്റീനുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.