രാഹുല്‍ ഗാന്ധിക്കെതിരേ ഋഷിരാജ് സിംഗിന് എം.സ്വരാജിന്റെ പരാതി

single-img
15 January 2014

Rahulയുവ കേരള യാത്രയ്ക്കിടെ രാഹുല്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് പരാതി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജാണ് പരാതി നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹാന നിയമം ലംഘിച്ച രാഹുലിനെതിരേ കേസെടുക്കാന്‍ പോലീസ് തയാറാകണമെന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയനും ആവശ്യപ്പെട്ടു.