പാചക വാതക വില വര്‍ധനയ്ക്കെതിരേ സിപിഎമ്മിന്റെ നിരാഹാര സമരം
15 January 2014
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സിപിഎം സംസ്ഥാന വ്യാപകമായി 1,400 കേന്ദ്രങ്ങളില്‍ നടത്തുന്ന നിരാഹാര സമരം തുടങ്ങി. എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ വൈറ്റിലയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്നങ്ങളെ കാണുന്നില്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം അനിശ്ചിതകാലത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.