സച്ചിന്‍ പൈലറ്റും അരുണ്‍ യാദവും മധ്യപ്രദേശിലും പിസിസി പ്രസിഡന്റുമാര്‍

single-img
14 January 2014

sachin-pilot_14യുവനേതാക്കളായ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനെ രാജസ്ഥാനിലും മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവിനെ മധ്യപ്രദേശിലും പിസിസി പ്രസിഡന്റുമാരായി നിയമിച്ചു. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയശേഷം വൈകാതെ കേരളത്തിലെ പുതിയ പിസിസി പ്രസിഡന്റ് നിയമന ത്തില്‍ തീരുമാനമുണ്ടാകും.

നാല്‍പ്പതില്‍ താഴെ പ്രായമുള്ള നേതാക്കളെയാണു രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിച്ചത്. ഡല്‍ഹിയില്‍ അടുത്തിടെ പിസിസി തല വനായി നിയമിച്ച അരവിന്ദര്‍ സിംഗ് ലൗലി 49 വയസുകാരനാണ്. കേരളത്തിലെ പ്രത്യേകതകള്‍ പരിഗണിച്ചാകും കെപിസിസി പ്രസിഡന്റിനെ നിയമിക്കുകയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറിയിച്ചു. ജി. കാര്‍ത്തികേയനും വി.എം. സുധീരനും വി.ഡി. സതീശനും തന്നെയാണു മുന്‍തൂക്കം.