രാഹുലിനെതിരെ പരാതി

single-img
14 January 2014

Rahulമോട്ടോര്‍ വാഹന നിയമവും പോലീസ് നിയമവും ലംഘിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരേ നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്‍സിപി നേതാവ് മുജീബ് റഹ്മാനാണ് പരാതിക്കാരന്‍. ബുധനാഴ്ച മാവേലിക്കര കോടതിയിലും പരാതി നല്‍കുമെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ആലപ്പുഴയിലെ നൂറനാട്ടുവച്ച് യൂത്ത് കോണ്‍ഗ്രസിന്റെ യുവ കേരള യാത്രയ്ക്കിടെ നിയമങ്ങള്‍ ലംഘിച്ച് പോലീസ് ജീപ്പിനു മുകളില്‍ കയറി രാഹുല്‍ ഗാന്ധി യാത്ര ചെയ്ത സംഭവത്തിലാണ് പരാതി. രാഹുലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും പദയാത്രയ്ക്കിടയില്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു.