ഇറാനെതിരേയുള്ള ഉപരോധം ഭാഗികമായി പിന്‍വലിക്കുന്നു

single-img
14 January 2014

map_of_iranഇറാനെതിരേയുള്ള സാമ്പത്തിക ഉപരോധത്തില്‍ ഈ മാസം 20 മുതല്‍ ഭാഗിക അയവു വരുത്തും. തടഞ്ഞുവച്ചിരിക്കുന്ന ഫണ്ടില്‍ 420 കോടി ഡോളര്‍ ഘട്ടംഘട്ടമായി ഇറാനു വിട്ടുകൊടുക്കും. ആണവ പദ്ധതി ചുരുക്കുന്നതിനുള്ള ആറുമാസത്തെ ഇടക്കാല കരാറില്‍ ഇറാനും പാശ്ചാത്യരാജ്യങ്ങളും നവംബറില്‍ ഒപ്പിട്ടെങ്കിലും കരാര്‍ നടപ്പാക്കുന്നതിനുള്ള തീയതി സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ടവര്‍ ധാരണയിലെത്തിയത്.

കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ മുഴുവന്‍ നടപ്പാക്കിയ ശേഷമേ അവസാന ഗഡു ഇറാനു ലഭ്യമാകുകയുള്ളുവെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.ആറു മാസത്തേക്ക് ആണവപദ്ധതി ചുരുക്കാമെന്നാണു കരാറിലെ പ്രധാന വ്യവസ്ഥ. ഇതനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തും.