എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.75% ആയി ഉയര്‍ത്താന്‍ തീരുമാനം.

single-img
14 January 2014
INDIAN_RUPEE_MONEYഈ സാമ്പത്തിക വര്‍ഷം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.75% ആയി ഉയര്‍ത്താന്‍ തീരുമാനം. ഇതോടെ പലിശ നിരക്ക് 8.5ശതമാനത്തില്‍ നിന്ന് 8.75 ശതമാനമാവും. തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ ആണ് ഈ തീരുമാനം. രാജ്യത്തെ അഞ്ചുകോടി തൊഴിലാളികള്‍ക്ക് ഇതിന്‍്റെ ഗുണം ലഭിച്ചേക്കും.
എപ്ളോയീസ് പ്രൊവിഡന്‍്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആണ് ഈകാര്യം ശുപാര്‍ശചെയ്തത്. പലിശ നിരക്ക് ഒമ്പതു ശതമാനമായി ഉയര്‍ത്തണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. 7000കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാറിന് ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പലിശ നിരക്ക് 8.50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.