ഭീകരത അഴിച്ചുവിട്ടു കൊണ്ട് മാത്രം തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് മണിക് സര്‍ക്കാര്‍
13 January 2014
ഭീകരത അഴിച്ചുവിട്ടു കൊണ്ട് മാത്രം തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ത്രിപുര മുഖ്യമന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ പറഞ്ഞു. എഴുപതുകളില്‍ ബംഗാളിലും എണ്‍പതുകളില്‍ ത്രിപുരയിലും ഇത്തരം ഭീകരതയെ അതിജീവിച്ചവരാണ് ഇടതു പക്ഷമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.ബംഗാളില്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭീകര താണ്ഡവ മാടുകയാണ്. അവരെയും ജനങ്ങള്‍ അധികാരത്തില്‍ നിന്നും പറിച്ചെറിയും. ക്ഷമയോടെ ജനങ്ങളെ സമീപിക്കാന്‍ ഇടതുമുന്നണി പ്രവര്‍ത്തകരെ അദ്ദേഹം ആഹ്വാനം ചെയ്തു.