കാര്‍ ബോംബ് സ്‌ഫോടനം: ഇറാക്കില്‍ 14 പേര്‍ കൊല്ലപ്പെട്ടു

single-img
13 January 2014

map_of_iraqബാഗ്ദാദില്‍ ഇന്നലെയുണ്ടായ രണ്ടു കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ഫല്ലൂജ നഗരം മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തീവ്രവാദികള്‍ കൈയടക്കിയിരുന്ന രണ്ടാമത്തെ നഗരം റമാദിയുടെ ഭൂരിഭാഗവും സൈന്യം തിരിച്ചുപിടിച്ചു.

ബാഗ്ദാദിലെ അല്ലാവി മേഖലയിലെ ബസ് ടെര്‍മിനലിലാണ് ഇന്നലെ ആദ്യകാര്‍ബോംബ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ബാഗ്ദാദിലെ ഹൂറിയ മേഖലയില്‍ നടന്ന രണ്ടാമത്തെ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഫല്ലൂജയില്‍ സൈന്യവും ഇറാക്കിലെ ഗോത്രവര്‍ഗക്കാരും ചേര്‍ന്നു നഗരം തീവ്രവാദികളുടെ പിടിയില്‍നിന്നു മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. റമാദിയിലും ഫല്ലൂജയിലുമായി ഇതിനകം 60 പേര്‍ കൊല്ലപ്പെടുകയും 300പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.