നിയന്ത്രണരേഖ കടക്കുന്ന ഏത് തീവ്രവാദിക്കും മരണം സുനിശ്ചയം: ജനറല്‍ വിക്രം സിംഗ്

single-img
13 January 2014

Gen Bikram Singh the new COASനിയന്ത്രണരേഖ കടക്കുന്ന ഏതു തീവ്രവാദിക്കും മരണം സുനിശ്ചയമാണെന്ന് സൈനിക മേധാവി ജനറല്‍ വിക്രം സിംഗ്. ഇന്ത്യന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും നിയന്ത്രണരേഖ കടന്ന് ഒരു പാക്കിസ്ഥാന്‍ പൗരനെ വെടിവച്ചെന്നും പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച നടക്കുന്ന സേനാ ദിനത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അറിയിച്ചത്.

വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുക എന്നത് ഇരുരാജ്യങ്ങളുടെയും കടമയാണ്. ഇന്ത്യ അത് ഏതുവിധേനയും ശ്രമിക്കുമെന്നും ജനറല്‍ ബിക്രം സിംഗ് അറിയിച്ചു. അയല്‍രാജ്യങ്ങള്‍ കരാര്‍ പാലിച്ചാല്‍ നാം അവരെപ്പോലെ ചെയ്യും. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്ക്കാനാകില്ല, തീര്‍ച്ചയായും നാം അതേ നാണയത്തില്‍ പ്രതികരിക്കും. തീവ്രവാദികളെ ഇന്ത്യയിലേക്കു കടക്കാന്‍ സഹായിക്കുന്നതിനു വേണ്ടിയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.