സഹോദരിമാര്‍ കത്തിച്ചുകളഞ്ഞത് 17 ലക്ഷം രൂപ

single-img
11 January 2014

പാക്കിസ്ഥാനില്‍ രണ്ടു സഹോദരിമാര്‍ സ്വന്തം അക്കൗണ്ടില്‍നിന്നു പിന്‍വലിച്ച 17 ലക്ഷം രൂപ ബാങ്കിനു മുന്നിലിട്ടു കത്തിച്ചു. ബിലാല്‍ടൗണ്‍ സ്വദേശികളായ നഹീദ്(40), റുബീന(35) എന്നിവരാണ് കൃത്യം നിര്‍വഹിച്ചത്.

Pakനാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ ചക്‌നസാ ബ്രാഞ്ചില്‍ സഹോദരിമാര്‍ക്കു 17 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടായിരുന്നു. രണ്ടുപേരുംകൂടി മൂന്നു ദിവസം മുമ്പ് ബാങ്കിലെത്തി നിക്ഷേപം പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. നടപടിക്രമം പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിനാല്‍ ഉടന്‍ പണം നല്കാനാവില്ലെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി.

ഇന്നലെ വീണ്ടും ബാങ്കിലെത്തിയ സഹോദരിമാര്‍ പണം ആവശ്യപ്പെട്ടു. പണം ലഭിച്ചയുടന്‍ ബാങ്കിനു പുറത്തിറങ്ങി നോട്ടുകള്‍ക്കു തീകൊടുത്തു.

തങ്ങളെ തടയാന്‍ ശ്രമിച്ച വഴിയാത്രക്കാരനെ സഹോദരിമാരിലൊരാള്‍ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തടിച്ചുകൂടിയ ജനത്തിനു നോട്ടുകള്‍ കത്തുന്നതു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. പിന്നീടു സ്ഥലത്തെത്തിയ പോലീസ് തെളിവു ശേഖരിച്ചു.

ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പിതാവില്‍നിന്നു ലഭിച്ച വസ്തു വിറ്റുകിട്ടിയ 28 ലക്ഷം രൂപ സഹോദരിമാര്‍ ഒരു വര്‍ഷം മുമ്പു ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. സഹോദരിമാര്‍ രണ്ടു പേരും വിവാഹം കഴിച്ചിട്ടില്ല. രണ്ട് അനിയന്‍മാര്‍ ഉണെ്ടങ്കിലും അവരില്‍നിന്നു വേര്‍പെട്ടാണു താമസം. നാലു പേര്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണെ്ടന്ന് അയല്‍ക്കാര്‍ പറഞ്ഞു.