പാമോയില്‍ കേസ്: കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ചെന്നിത്തല
11 January 2014
പാമോയിന്‍ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തടഞ്ഞ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തളളിയിരുന്നു. പൊതുതാല്പര്യത്തിനും സാമൂഹിക നീതിക്കും എതിരാണ് സര്‍ക്കാരിന്റെ ആവശ്യമെന്ന് കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം 22 ലേക്ക് മാറ്റിയിട്ടുണ്ട്.
കേസ് പിന്‍വലിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും വി.എസ്.സുനില്‍കുമാറും കോടതിയെ സമീപിച്ചിരുന്നു.