ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി അപേക്ഷ സ്വീകരിച്ചുതുടങ്ങി

single-img
11 January 2014

Aam Aadmi Party leader Arvind Kejriwal addresses a press conference after declaration of Delhi Assembly Poll results in New Delhi on Dec.8, 2013. (Photo: IANS)ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നതു സംബന്ധിച്ചു പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നു പാര്‍ട്ടി വക്താവ് കെ.പി. രതീഷ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലൊരു മത്സരത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാത്ത സാമൂഹ്യപ്രവര്‍ത്തകരെ പാര്‍ട്ടിയുടെ ഭാഗമാക്കി മത്സരിപ്പിക്കാനാണു തീരുമാനമെന്നു രതീഷ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നിലവില്‍ വന്ന ആം ആദ്മി പാര്‍ട്ടി ഒന്‍പതു ജില്ലകളില്‍ ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഓഫീസ് എറണാകുളം എംജി റോഡില്‍ ഷേണായീസ് തിയറ്ററിനു സമീപം നന്ദൂസ് ബില്‍ഡിംഗില്‍ ഇന്നു പ്രവര്‍ത്തനം തുടങ്ങും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷാഫോം http://www.aamaadmiparty.org loksabhanominationform ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷ candidate selection committee, aam aadmi party, A119, kaushambi,ghaziabad 201010, up എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അല്ലെങ്കില്‍ അപേക്ഷയുടെ സ്‌കാന്‍ ചെയ്ത കോപ്പി [email protected] ലേക്ക് ഇമെയില്‍ ചെയ്യാം.