കടല്‍ക്കൊലകേസ് :ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സസി കൊലക്കുറ്റം ചുമത്തി.

single-img
10 January 2014
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സസി(എന്‍.ഐ.എ) കൊലക്കുറ്റം ചുമത്തി. കേസില്‍ കേരള പൊലീസിന്‍്റെ അന്വേഷണ റിപ്പോര്‍ട്ട് എന്‍.ഐ.എ ശരിവെച്ചു. മത്സ്യതൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തത് അബദ്ധമായി കണക്കാക്കാന്‍ കഴിയില്ല എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ അനുമതിക്കായി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.
ആസൂത്രിത കൊലപാതകമല്ളെന്നും കൈയബദ്ധമായി കണക്കാക്കണമെന്നുമുള്ള നാവികരുടെ വാദം എന്‍ഐഎ തള്ളി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് നാവികര്‍ക്കെതിരെര ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍്റെ അനുമതി ആവശ്യമാണ്. 2012 ഫെബ്രുവരി 15-നാണ് “ഹെന്‍്റിക്ക ലെക്സി’ എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ നീണ്ടകരയ്ക്ക് സമീപം കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നത്.