അമേരിക്കയില്‍ അതിശൈത്യം; 16 മരണം
7 January 2014
അമേരിക്കയില്‍ ഇതുവരെ ശൈത്യത്തിന്റെ കാഠിന്യം മൂലം 16 പേര്‍മരിച്ചു. വടക്കന്‍ അമേരിക്കയുടെ കിഴക്കന്‍ മേഖലകളിലാണ് ശൈത്യം രൂക്ഷമായിരിക്കുന്നത്. രണ്ടു ദശാബ്ദത്തിനിടയിലെ രൂക്ഷമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റുമാണ് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ മധ്യ, വടക്കന്‍ മേഖലകളില്‍ താപനില മൈനസ് 51 ഡിഗ്രി സെല്‍ഷ്യസിലേക്ക് താണു.
3,700ഓളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. 7,300 സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകി. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്. കിഴക്കന്‍ അമേരിക്കയിലും കാനഡയിലും മഞ്ഞു വീഴ്ച ശക്തമാണ്. 60 സെന്റീമീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞു കട്ടകളാണ് വീഴുന്നത്. 1994ലാണ് ഇതിനുമുമ്പ് അമേരിക്കയില്‍ അതിശൈത്യവും മഞ്ഞു വീഴ്ചയുമുണ്ടായത്.