തിരുവാഭരണ ഘോഷയാത്ര ജനുവരി 12 നു പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക്

single-img
7 January 2014

shabarimala templeപത്തനംതിട്ട:- അയ്യപ്പന്റ് തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇത്തവണ പന്തളത്തുനിന്ന് പരമ്പരാഗതപാതയിലൂടെ ജനുവരി 12 നു ശബരീസന്നിധിയിലേക്ക് നീങ്ങും. ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത്ക്ഷേത്രത്തില്‍ നിന്നാണ്‍ പുറപ്പെടുന്നത്. മണികണ്ഠനാല്‍ത്തറ ക്ഷേത്രം ചുറ്റി കൈപ്പുഴ ശ്രീക്രിഷ്ണ്സ്വാമിക്ഷേത്രത്തിന്റ് വടക്കേനട വഴിയാണ്‍ ഘേഷയാത്ര തിരുവാഭരണപാതയിലേക്ക് പ്രവേശിക്കുന്നത്. കുളനട ഭഗവതിക്ഷേത്രം കഴിഞ്ഞ് ആറന്മുള റോഡില്‍ കൊല്ലശേരിപ്പടി ഇടത്തോട്ട് തിരിഞ്ഞ് മുടപ്പന, കുറ്റിപ്പിടിക റോഡ് വഴി ഉള്ളന്നൂര്‍ ഭദ്രാദേവി ക്ഷേത്രത്തില്‍ എത്തിച്ചേരും. ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ട് നടന്ന് വടക്കുഭാഗത്തുള്ള റോഡിലൂടെയാണ്‍ യാത്ര പറയങ്കരിയിലെത്തി അവിടെ നിന്ന് തവിട്ടപ്പൊയ്ക ജംഗ്ഷന്‍ വഴി കുറിയാനപ്പളിക്ഷേത്രത്തില്‍ ഘോഷയാത്രയെത്തിച്ചേരും. തിരികെ തവിട്ടപ്പൊയ്കയിലെത്തി കുടുവെട്ടിക്കല്‍ വഴി കാവുപ്പെട്ടിക്ഷേത്രത്തിലെത്തി വിശ്രമിക്കുന്നു.കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസിനു സമീപത്തുകൂടി തടിശേരിപ്പടിയിലൂടെ കിടങ്ങന്നൂര്‍ സ്കൂള്‍ കവലയിലെത്തിച്ചേരും പഴയ റോഡില്‍ നിന്ന് 2 കി.മി ദൂരം ഈ പാതയില്‍ കുറവാണ്‍. കിടങ്ങന്നൂരില്‍ നിന്ന് ആറന്മുള ഐക്കര ജംഗ്ഷ്ന്‍ വഴി ആറന്മുള കിഴക്കേനടയിലെത്തി വിശ്രമം. തുടര്‍ന്ന് പുന്നംത്തോട്ടം,പാമ്പാടിമണ്‍ ക്ഷേത്രം ,കോളേജ് ജംഗ്ഷന്‍,മേലുകര കിഴക്ക്, ചെറുകോല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,വാഴക്കുന്നം, അയിരൂര്‍, കുരുടാമണ്ണില്‍ പടി വഴി പുതിയകാവു ക്ഷേത്രത്തില്‍ ആദ്യദിവസം താവളം.

രണ്ടാം ദിവസം മുക്കന്നൂര്‍, ഇടപ്പാവൂര്‍ വഴി പേരൂര്‍ ചാലിലെത്തി പമ്പാനദി കടന്ന് കീക്കൊഴൂര്‍ എത്തും. മൂഴിക്കാമണ്ണില്‍പ്പടി താനുവേലില്‍പ്പടി വഴി ആയിക്കല്‍ പാറയില്‍ വിശ്രമം. പമ്പാനദിയുടെ തീരത്തുകൂടി പുളിക്കമൂഴി,പുതുവേല്പുരയിടം,വൈക്കം കുത്തുകല്ലുങ്കല്‍പ്പടി, മന്ദിരം പടിയില്‍ വിശ്രമം. ഇടക്കുളം,പള്ളിക്കമുരുപ്പ്,പേങ്ങാട്ടുകടവ്,കല്ലാറ്,വടശ്ശേരിക്കര,ചെറുകാവ് ക്ഷേത്രം,ത്രപ്രയാര്‍ ക്ഷേത്രം,ചാമ്പോണ്‍, മാടമണ്‍ മണ്ഡപം,മാടമണ്‍ ക്ഷേത്രം പൂവത്തുമ്മൂട്, കുടകാവു വഴി പെരുനാട് ക്ഷേത്രത്തില്‍ വിശ്രമം. ഉച്ചക്ക് ശേഷം അറക്കല്‍ കൊട്ടാരം കൂനംകര അയ്യപ്പസമാജം, പുതുക്കടവില്‍ വിശ്രമം. തുടര്‍ന്ന് ഹാരിസണ്‍ മലയാളം പളാന്റ്ഷനിലൂടെ ഇരുമ്പിട്ടാല്‍ തോട്ടില്‍ എത്തുന്നു. ളാഹമുത്താരമ്മന്‍ കോവില്‍ വഴി ളാഹ വനം വകുപ്പ് സത്രത്തില്‍ വിശ്രമം.

മൂന്നാം ദിവസം ഘോഷയാത്ര പൂങ്കാവനത്തില്‍ പ്രവേശിക്കും,പളാപ്പള്ളിയില്‍ കൊച്ചുവേലന്‍ സ്വാമിയുടെ സ്വീകരണം,പൂങ്കാവനത്തിലൂടെ ഇലവുങ്കുല്‍ നിലക്കല്‍ മഹാദേവര്‍ ക്ഷേത്രം,അട്ടത്തോട്, പമ്പാനദിയുടെ തീരത്തുകൂടി കൊല്ലമൂഴിയില്‍ വിശ്രമം. ഇവിടെ നിന്ന് വെള്ളാച്ചിമലയുടെ വടക്കുവശത്തുകൂടി എട്ടപ്പെട്ടിയില്‍ എത്തുന്നതാണ്‍ പുതിയ പാത.

പിന്നീട് ഒലിയമ്പുഴ,വലിയാനവട്ടം,നീലിമല,അപ്പാച്ചിമേട്,ശബരീപീഠം വഴി ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് അധികാരികള്‍ സ്വീകരിക്കും