അയ്പ്പുമണ്ണില് നൂറാമത് കുടുബയോഗം 2014 ജനുവരി 14 ന്
പത്തനംതിട്ട:- ഇലന്തൂര്‍ അയ്പ്പുമണ്ണില് കുടുബയോഗത്തിന്റ് നൂറാമത് കുടുബയോഗത്തിന്റ് വാര്‍ഷിക പൊതുസമ്മേളനം ജനുവരി 11 നു ശനിയാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട റോയല്‍ ആഡിറ്റ് ഓറിയത്തില് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.സി ജോണിന്റ് അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആന്റ് ഓആന്റ്ണി എം.പി മുഖ്യപ്രഭാഷണം നടത്തും. ശതാബ്ദി സുവനീറിന്റ് പ്രകാശനം കര്‍മ്മം കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, മനോരമ അസി. എഡിറ്റര്‍ മാത്യൂ ശങ്കരത്തില്‍, കോട്ടയം ജില്ലാ അഡീഷണല്‍ ജഡ്ജി വി.സി. ചെറിയാന്, തുടങ്ങിയവര്‍ പ്രസംഗിക്കും. റവ. ജോസഫ് ചാക്കോ അനുഗ്രഹ പ്രഭാഷണം നടത്തും.
100-മതു വാര്‍ഷികത്തോട് അനുബന്ധിച്ച് ഏതാനും യുവതികള്‍ക്ക് വിവാഹ സഹായം, കാന്‍സര്‍/ കിഡ്നി രോഗികള്‍ക്ക് ചികിത്സാ സഹായം , വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം, എന്നിവ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി തോമസ് അഞ്ചാനി, പ്രോഗ്രാം കണ് വീനര് പ്രൊഫ. കെ.സി സഖറിയ എന്നിവര്‍ അറിയിച്ചു.