സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി

single-img
2 January 2014

Salimമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. തട്ടിപ്പിനുപിന്നില്‍ വന്‍ശക്തികളാണുള്ളതെന്നും അത് ഭരണപക്ഷത്തെ നേതാക്കളോ മന്ത്രിമാരോ ആകാശമന്നും കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഉന്നതബന്ധമുള്ള രാഷ്ട്രിയക്കാരെ ചോദ്യം ചെയ്യാന്‍ സിബിഐ തന്നെ വേണം. പോലീസ് അന്വേഷണം ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടു വരാന്‍ പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും കേസ് കോടതി പരിഗണിക്കുന്നുണ്ട്.