സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് പുറത്തുവരുമെന്ന് പിണറായി
1 January 2014
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് പുറത്തുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാര്‍ ചെയ്യാന്‍ പാടില്ലാത്തതെന്തോ ചെയ്തു. സരിതയുടെ മൊഴി അട്ടിമറിച്ചെന്ന അമ്മയുടെ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചനയിതാണ്. ഇക്കാര്യത്തില്‍ സിപിഎം പറഞ്ഞതെല്ലാം ശരിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.