ഗാന്ധിവിചാര്‍ പുരസ്കാരം ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്ക്.

single-img
1 January 2014

പത്തനംതിട്ട:- ഗാന്ധിവിചാര്‍വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിയന്‍ ആദര്‍ശത്തിലധിഷ്ഠിതമായി 2012-13 വര്‍ഷത്തില്‍ പൊതു പ്രവര്ത്തനം നടത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള ഗാന്ധി വിചാര്‍ പുരസ്ക്കാരത്തിന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല അര്‍ഹനായി. ഗാന്ധി വിചാര്‍ പുരസ്ക്കാരം 2013 ഡിസംബര്‍ 29 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് തിരുവല്ലയിലെ ശാന്തിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ അഭിവന്ദ്യ ഫിലിപോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രപ്പോലീത്ത നല്‍കി. ഗാന്ധിവിചാര്‍ വേദി പ്രസിഡന്റ് തോമസ്സ് .സി. കുറുശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ബഹു. രാജ്യസഭാ ഉപദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.