ബലിചന്ദനം പ്രതിഭാപുരസ്കാരം നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു.

single-img
1 January 2014

imazcgesപത്തനംതിട്ട:- മലയാളം സാംസ്കാരിക സമിതി നല്‍കുന്ന ബലിചന്ദനം പ്രതിഭാ പുരസ്കാരത്തിന്‍ വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നും നാമനിര്‍ദേശങ്ങള്‍ ക്ഷണീക്കുന്നു. ശ്രീഭവനം ഗോപാലക്രിഷ്ണ്‍ന്റ് ആത്മകഥയായ ‘ബലിചന്ദനത്തിന്റെ’ പേരില്‍ മലയാളം സാംസ്കാരിക സമിതി വര്‍ഷംതോറം നല്‍കുന്നതാണ്‍ ഈ പുരസ്കാരം . പതിനായിരം രൂപയും പ്രശംസാപത്രവും ചേര്‍ന്നതാണു ബഹുമതി. മലയാളഭാഷ,സംസ്കാരം, സാഹിത്യം ഈ മണ്ഡലങ്ങളില്‍ മികവു പുലര്‍ത്തിയവര്‍ക്കാണ്‍ പുരസ്ക്കാരം. 2014 ഫെബ്രുവരി 24 ന്‍ പുരസ്ക്കാരം സമര്‍പ്പിക്കും. നാമനിര്‍ദേശം പോസ്റ്റ് കാര്‍ഡില്‍ മലയാളത്തില്‍ എഴുതി സമര്‍പ്പിക്കണം. അയയ്ക്കുന്നവരുടെ പൂര്‍ണ്ണമായ അഡ്രസ്സ് സഹിതം 2014 ഫെബ്രുവരി 5 ന്‍ മുമ്പ് ലഭിക്കണമെന്ന് മലയാളം സാംസ്ക്കാരികസമിതിക്കുവേണ്ടി അദ്ധ്യക്ഷന്‍ കോന്നിയൂര്‍ ബാലചന്ദ്രന്‍,കാര്യദര്‍ശി എന്‍.ബി തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു.

അയക്കേണ്ട വിലാസം:- കോന്നിയൂര്‍ ബാലന്ദ്രന്‍ (അദ്ധ്യക്ഷന്‍) മലയാളം സാംസ്കാരിക സമിതി, അരുവാപ്പുലം പോസ്റ്റ്-689691 കോന്നി വഴി, പത്തനംതിട്ട