ആള് ഇന്ത്യാ ഫോര്‍വേര്‍ഡ് ബളോക്ക് 6 മത് സംസ്ഥാന പാര്‍ട്ടി സ്കൂള്‍ പത്തനംതിട്ടയിൽ
1 January 2014
പത്തനംതിട്ട:- “നേതാജിയുടെ മാര്‍ഗ്ഗത്തില്‍ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തക സംഘത്തെ തയ്യാറാക്കുന്നതിനായുള്ള ശ്രമത്തിന്റ് ഭാഗമെന്ന നിലയില്‍ ഫോര്‍വേര്‍ഡ് ബളോക്കിന്റ് 6 മത് സംസ്ഥാന പാര്‍ട്ടി സ്കൂള്‍ 2014 ജനുവരി 4,5 തീയ്യതികളില്‍ പത്തനംതിട്ടയിലെ മാരാമണ്‍ റീട്ട്രീറ്റ് സെന്ററിലെ സ: വി. ചന്ദ്രമോഹന് നഗറില്‍ വച്ച് നടക്കുകയാണ്. ജനുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്ക് ക്യാമ്പ് അംഗങ്ങളുടെ രജിസ്ട്രേഷന് ഉണ്ടായിരിക്കുന്നതാണ് രാവിലെ 10 മണിക്ക് സ: അഡ്വ. കൈപ്പുഴ എന്‍ വേലപ്പന് നായര്‍ ദേശീയ ചെയര്മാന് ഉദ്ഘാടനം ചെയ്യും , ദേശീയ സെക്രട്ടറി സ: ജി ദേവരാജന്‍ അദ്ധ്യക്ഷത വഹിക്കുന്നതുമായിരിക്കും.