തര്‍ക്കദ്വീപ് സംബന്ധിച്ച് ചൈനയ്ക്കു യുഎസിന്റെ മുന്നറിയിപ്പ്

single-img
6 December 2013

തര്‍ക്ക ദ്വീപുകളില്‍ ഏകപക്ഷീയമായി വ്യോമപ്രതിരോധ മേഖല ഏര്‍പ്പെടുത്തിയ ചൈനയുടെ നടപടി യുഎസ് അംഗീകരിക്കില്ലെന്ന് ചൈനയില്‍ പര്യടനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ്് ജോ ബൈഡന്‍ മുന്നറിയിപ്പു നല്‍കി. മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി ബലമായി വ്യോമ പ്രതിരോധ സംവിധാനം നടപ്പാക്കാന്‍ ശ്രമിക്കുന്നത് സംഘര്‍ഷത്തിലേക്കു നയിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ചിന്‍പിംഗുമായി ബൈഡന്‍ അഞ്ചുമണിക്കൂര്‍ ചര്‍ച്ച നടത്തി.

ജപ്പാനും ദക്ഷിണകൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അവകാശം ഉന്നയിക്കുന്ന ദ്വീപുകളിലാണ് ചൈന വ്യോമപ്രതിരോധ മേഖല ഏര്‍പ്പെടുത്തിയത്. ഈ മേഖലയില്‍ എത്തുന്ന വിമാനങ്ങള്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണു നിര്‍ദേശം. ചൈനയുടെ നിര്‍ദേശം അവഗണിച്ച് അടുത്തയിടെ ജപ്പാനും യുഎസും ഇവിടെ യുദ്ധവിമാനങ്ങള്‍ പറപ്പിച്ചിരുന്നു.