ഇറാനെതിരേ ഉപരോധം വേണ്ട: വൈറ്റ്ഹൗസ്

single-img
5 December 2013

map_of_iranഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ വൈറ്റ്ഹൗസ് അനുകൂലിക്കില്ലെന്ന് വക്താവ് ജേ കാര്‍ണി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ആറുമാസത്തെ ഇടക്കാല കരാര്‍ പ്രകാരം ആണവ പദ്ധതി വെട്ടിച്ചുരുക്കാമെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. കരാര്‍ കാലാവധി കഴിയുമ്പോള്‍ നിലവില്‍ വരത്തക്കവിധം പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സെനറ്റിലെ ചില അംഗങ്ങള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേയുള്ള മുന്നറിയിപ്പാണ് കാര്‍ണിയുടെ പ്രസ്താവനയെന്നു കരുതപ്പെടുന്നു. ഈ ഘട്ടത്തില്‍ പുതിയ ഉപരോധത്തിനു ശ്രമിക്കുന്നത് ആണവ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനുള്ള യത്‌നങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കുമെന്നു കാര്‍ണി അഭിപ്രായപ്പെട്ടു.