പി.സി. ജോര്‍ജിന്റെ വിഴുപ്പലക്കല്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനു സമയമില്ല: രാജ്മോഹന്‍ ഉണ്ണിത്താന്
24 October 2013
വിമര്‍ശനമെന്ന പേരില്‍ നടക്കുന്ന പി.സി. ജോര്‍ജിന്റെ വിഴുപ്പലയ്ക്കല്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നു കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വികസന സന്ദേശ യാത്രയ്ക്ക് ഇരിട്ടിയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി യുഡിഎഫിനെതിരായാണു ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍. സിപിഎമ്മിന്റെ അച്ചാരം പറ്റി പ്രവര്‍ത്തിക്കുന്ന ജോര്‍ജിന്റെ പ്രവൃത്തി കോവര്‍ കഴുതയ്ക്കു സമമാണെന്നും അദ്ദേഹം ആക്ഷേപിച്ചു. പി.സി. ജോര്‍ജ് ഒന്നുകില്‍ യുഡിഎഫില്‍ ഉറച്ചുനില്‍ക്കണം. അല്ലെങ്കില്‍ പഴയ താവളമായ എല്‍ഡിഎഫിലേക്കു മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.