ആണവ പ്രശ്‌നത്തിന് ഒരു വര്‍ഷത്തിനകം പരിഹാരം: ഇറാന്‍

single-img
22 October 2013

map_of_iranആണവപ്രതിസന്ധിക്ക് ഒരു വര്‍ഷത്തിനകം പരിഹാരം കാണാമെന്നാണു പ്രതീക്ഷയെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശമന്ത്രി അബ്ബാസ് അരാക്വചി പറഞ്ഞു. വന്‍ശക്തികളും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പുമായി ജനീവയില്‍ ഇറാന്‍ നടത്തിയ ആദ്യഘട്ടം ചര്‍ച്ച വിജയമായിരുന്നുവെന്നും അല്‍ അലം ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിനുള്ള ആദ്യനടപടികള്‍ക്ക് മൂന്നുമുതല്‍ ആറുമാസത്തിനുള്ളില്‍ രൂപം നല്‍കാനാവും.