വയനാട് ജില്ലാ കളക്ടറെ തിരുവനന്തപുരത്ത് കൊള്ളയടിച്ചു
20 October 2013
വയനാട് ജില്ലാ കളക്ടര്‍ കെ.ജി. രാജുവിനെ തിരുവനന്തപുരത്ത് വച്ച് മോഷ്ടാക്കള്‍ കൊള്ളയടിച്ചു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും 11 പവന്റെ സ്വര്‍ണമാലയും മോഷണം പോയി. സെക്രട്ടേറിയറ്റിനു മുന്നിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.