സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ഇനി പരസ്യമാവും

single-img
17 October 2013

വിദേശരാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍, നിക്ഷേപകരെ മുന്‍കൂട്ടിയറിക്കാതെ തന്നെ നിക്ഷേപവിവരങ്ങള്‍ കൈമാറാൻ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തീരുമാനം.അന്താരാഷ്ട്ര സാമ്പത്തിക സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്‍റിന്റെ നികുതി കാര്യങ്ങളെക്കുറിച്ചുള്ള ഉടമ്പടിയായ മള്‍ട്ടി ലാറ്ററല്‍ കണ്‍വെന്‍ഷന്‍ ഓണ്‍ മ്യൂച്വല്‍ അഡ്മിസ്‌ട്രേറ്റീവ് അസിസ്റ്റന്‍സ് ഇന്‍ ടാക്‌സ് മാറ്റേഴ്‌സില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ ഈ പ്രസ്താവനയിറക്കിയത്.

. സ്വിസ്‌ ബാങ്കുകളില്‍ നിക്ഷേപിക്കുന്നുവെന്നു കരുതുന്ന കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യത്തിന്‌ ലഭിച്ച അനുകൂല പ്രതികരണമാണിത്‌. ഈ നീക്കം സ്വിസ്‌ ബാങ്കുകളെ സംബന്ധിച്ച രഹസ്യവാതിലുകള്‍ ഫലത്തില്‍ ഇല്ലാതാക്കും.

എല്ലാത്തരത്തിലുമുള്ള പരസ്‌പര സഹകരണത്തിലൂടെ ആവശ്യപ്പെടുന്ന പക്ഷം നികുതി വിവരങ്ങള്‍ കൈമാറാനും വിദേശത്തു നികുതി പരിശോധന നടത്താനും, നികുതി ശേഖരണത്തില്‍ സഹായിക്കാനും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നിലപാട്‌ സഹായകമാകും