ഇന്ത്യ-പാക് ബന്ധം ചിലര്‍ക്കു പിടിക്കുന്നില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

single-img
10 October 2013

Salman-Khurshid_2ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയില്‍ നിലനില്‍ക്കുന്നതില്‍ പാക്കിസ്ഥാനിലെ ചില ഘടകങ്ങള്‍ക്കു താല്പര്യമില്ലെന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് അല്പം കരുണ ഉണ്ടാകുമ്പോള്‍ പാക്കിസ്ഥാനിലെ ചില കേന്ദ്രങ്ങളില്‍നിന്നു ക്ഷമയെ പരീക്ഷിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കുകയും ചെയ്താല്‍മാത്രം ചര്‍ച്ചകള്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു.