കേരള കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുവേണം: ജോസഫ് എം പുതുശേരി
9 October 2013
അര്‍ഹതപ്പെട്ട കൂടുതല്‍ സീറ്റുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനു ലഭിക്കണമെന്നു ജനറല്‍ സെക്രട്ടറിയും ഉന്നതാധികാര സമിതിയംഗവുമായ ജോസഫ് എം. പുതുശേരി. കേരള കോണ്‍ഗ്രസ് – എം നിയോജകമണ്ഡലം കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ലഭിക്കുന്നതിനു കേരള കോണ്‍ഗ്രസിന് അര്ഹതയുണെ്ടങ്കിലും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല. മുന്നണി ബന്ധങ്ങളുടെ നിലനില്പിനായി പാര്‍ട്ടി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണെ്ടന്നും റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം നടപ്പാക്കണമെന്നു സോണിയാഗാന്ധിയോട് പാര്‍ട്ടി ആവശ്യപ്പട്ടിട്ടുണെ്ടന്നും പുതുശേരി പറഞ്ഞു.