ഇറാനെതിരേയുള്ള ഉപരോധത്തില്‍ യുഎസ് അയവു വരുത്തും

single-img
5 October 2013

ആണവ പ്രശ്‌നത്തില്‍ പാശ്ചാത്യരാജ്യങ്ങളുമായി ചര്‍ച്ചയ്ക്കു തയാറായ ഇറാനെതിരേയുള്ള ഉപരോധത്തില്‍ അയവു വരുത്തുന്ന കാര്യം യുഎസ് പരിഗണിക്കുമെന്ന് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ സൂചിപ്പിച്ചു. ഈ മാസം 15ന് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജര്‍മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ആണവ പ്രശ്‌നത്തെക്കുറിച്ച് ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കം മരവിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങളോട് ഷെര്‍മാന്‍ അഭ്യര്‍ഥിച്ചു.