യുവരാജ് തിരിച്ചെത്തി

single-img
1 October 2013

YuvrajSinghഒക്ടോബര്‍ 10ന് ഓസ്‌ട്രേലിയയ്‌ക്കെതിരേ ആരംഭിക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ യുവ്്‌രാജ് സിംഗ് ഇടം നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കിനു പകരമാണ് യുവി ടീമിലെത്തിയത്. വെസ്റ്റിന്‍ഡീസ് എയ്‌ക്കെതിരായ പരമ്പരയിലും ചലഞ്ചര്‍ ട്രോഫിയിലും പുറത്തെടുത്ത മിന്നും പ്രകടനമാണ് ഒരിക്കല്‍ക്കൂടി യുവിയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. അതേസമയം, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ പരിഗണിച്ചില്ല.