സലീം രാജിനെ പോലീസ് മേധാവിക്ക് ഭയമാണോയെന്ന് ഹൈക്കോടതി; എന്തു ജനാധിപത്യമാണിതെന്നും ചോദ്യം

single-img
1 October 2013

3556292205_salimrajസംസ്ഥാന മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സംസ്ഥാന പോലീസ് മേധാവിക്ക് ഭയമാണോയെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. സലീം രാജിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. സലീം രാജിനെതിരേയുള്ള ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേസില്‍ സലീം രാജിന്റെ ഫോണ്‍ രേഖകള്‍ കണ്‌ടെത്തണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. കേസില്‍ ഡിജിപിക്ക് നേരിട്ട് പരാതി ലഭിച്ചിട്ടും അദ്ദേഹം പരാതി കൈമാറുകയാണ് ചെയ്തത്. എന്തുകൊണ്ട് സലീം രാജിനെതിരേ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചു.