ക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ ഇടതുമുന്നണി തീരുമാനം

single-img
1 October 2013

Cliff_House_Trivandrumക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ ഇടതുമുന്നണി തീരുമാനം. സോളാര്‍ ഉള്‍പ്പെടെയുളള കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഉപരോധം. അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഉപരോധത്തിന്റെ തീയതി തീരുമാനിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ 12 വരെ കാസര്‍ഗോട്ടുനിന്നും തൃശൂര്‍ വരെയും കൊച്ചി മുതല്‍ തിരുവനന്തപുരം വരെയും രണ്ട് ജാഥകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ ജാഥകള്‍ക്കു ശേഷമാകും ക്ലിഫ് ഹൗസ് ഉപരോധിക്കുക. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് ഇടതുമുന്നണി വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്ന് മുന്നണിയോഗത്തില്‍ സിപിഐയ്ക്കു വേണ്ടി കെ.ഇ ഇസ്മയില്‍ ചൂണ്ടിക്കാട്ടി. ഇതും മുന്നണി ഗൗരവത്തിലെടുത്ത് പ്രക്ഷോഭം നടത്തണമെന്നാണ് സിപിഐയുടെ അഭിപ്രായം.