മരണം വരെ നിരാഹാരം നടത്തുമെന്ന് ബിജെപി എംപി നവജോത് സിംഗ് സിദ്ധു

single-img
28 September 2013

Sidhuസംസ്ഥാന സര്‍ക്കാരിന്റെ വികസന വിരുദ്ധ സമീപനത്തിനെതിരെ ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ധു നാളെ മുതല്‍ മരണം വരെ നിരാഹാരം നടത്തും. അമൃത്‌സറില്‍ നിന്നുളള എംപിയായ സിദ്ധു മുന്നോട്ടുവച്ച ആറോളം വികസന രൂപരേഖകള്‍ക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അമൃത്‌സര്‍ വികസന ട്രസ്റ്റിന് അനുവദിച്ച 160 കോടി രൂപ മറ്റു നഗരങ്ങളുടെ വികസനത്തിനായി വകമാറ്റി ചെവഴിക്കുന്നതായും സിദ്ധു ആരോപിച്ചു. അതേസമയം നിരാഹാരം അനാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി 730 കോടിയുടെ പദ്ധതി ഫലപ്രദമായി നടന്നുവരുന്നതായും അമൃത്‌സറിന്റെ വികസനത്തിനു മാത്രം 1,309 കോടിയുടെ അനുമതി നല്‍കിയതായും ചത്തീസ്ഗഢില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ ബാദല്‍ പറഞ്ഞു.