ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ പങ്കെടുപ്പിച്ചില്ല; മോഡിയുടെ ഭോപാല്‍ റാലി വിവാദത്തില്‍

single-img
25 September 2013

narender_modi_awardമധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി നയിച്ച ബിജെപിയുടെ റാലിയില്‍ ബുര്‍ഖ ധരിച്ചതിനാല്‍ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം. ജനക്കൂട്ടം നിയന്ത്രിക്കാനായി ജംബോരീ മൈതാനത്ത് നിലയുറപ്പിച്ചിരുന്ന പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ യുവതിയെ അനുവദിക്കാതിരുന്നത്. സഹീദാ ബീഗം എന്ന ബിജെപി പ്രവര്‍ത്തകയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. തന്നെക്കൂടാതെ 5000 ത്തോളം വരുന്ന മുസ്‌ലിം പ്രവര്‍ത്തകരെയും തടഞ്ഞെന്ന് ഇവര്‍ പറയുന്നു. റാലിയില്‍ പങ്കെടുക്കാന്‍ ഭോപ്പാലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് ഇവര്‍. ബലം പ്രയോഗിച്ച് മൈതാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും സഹീദാ പറഞ്ഞു.